Thursday
25 December 2025
30.8 C
Kerala
HomeSportsസഞ്ജു സാംസണിന് ഇന്ത്യൻ ടീമിൽ ഇടം നൽകണമെന്ന ആവശ്യം ശക്തമാവുന്നു

സഞ്ജു സാംസണിന് ഇന്ത്യൻ ടീമിൽ ഇടം നൽകണമെന്ന ആവശ്യം ശക്തമാവുന്നു

ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് ഫൈനൽ ​പ്രതീക്ഷകൾ ഏറക്കുറെ ഇരുളടഞ്ഞതോടെ മിന്നും ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണിന് ഇന്ത്യൻ ടീമിൽ ഇടം നൽകണമെന്ന ആവശ്യം ശക്തമാവുന്നു.

ബാറ്റിങ്ങിലും കീപ്പിങ്ങിലും മോശം ഫോമിലുള്ള ഋഷഭ് പന്തിനെ മാറ്റി സഞ്ജുവിനെ തിരിച്ചുവിളിക്കണമെന്ന ആവശ്യമാണ് ശക്തമായത്. സഞ്ജു സാംസൺ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ വീണ്ടും ട്രെൻഡിങ്ങായി.

മികച്ച ഫോമിൽ കളിക്കു​മ്ബോഴും ഏഷ്യ കപ്പിനുള്ള ടീമിൽ പരിഗണിക്കാതിരുന്ന സഞ്ജുവിനെ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പ് ടീമിൽ ഉൾപെടുത്തണമെന്ന ആവശ്യമാണ് ആരാധകർ ഉന്നയിക്കു​ന്നത്. കളത്തിൽ പ്രകടനം മോശമായിട്ടും വടക്കേയിന്ത്യയിലെ തങ്ങൾക്ക് വേണ്ടപ്പെട്ട കളിക്കാരെ ടീമിൽ അരുമകളായി സംരക്ഷിച്ചുനിർത്തുന്നതും ദക്ഷിണേന്ത്യൻ താരങ്ങളായ സഞ്ജു, ദിനേശ് കാർത്തിക്, ആർ. അശ്വിൻ എന്നിവരോട് വിവേചനം കാട്ടുന്നതും പലരും ചൂണ്ടിക്കാട്ടി.

RELATED ARTICLES

Most Popular

Recent Comments