തടവുകാരന്‍റെ മരണം: ഇന്ത്യയെ പ്രതിഷേധമറിയിച്ച്‌ പാകിസ്താന്‍

0
107

ക​ശ്മീ​രി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ത​ങ്ങ​ളു​ടെ പൗ​ര​ൻ കൊ​ല്ല​പ്പെ​ട്ട​തി​ൽ ഇ​ന്ത്യ​ൻ ഹൈ​ക​മീ​ഷ​ണ​റേ​റ്റി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നെ വി​ളി​ച്ച്‌ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​താ​യി പാ​ക് വി​ദേ​ശ കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ത​ട​വു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് പാ​കി​സ്താ​ൻറെ ആ​രോ​പ​ണം. 2006 മു​ത​ൽ കോ​ട് ഭ​ൽ​വ​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന പാ​ക് പൗ​ര​നാ​യ മു​ഹ​മ്മ​ദ് അ​ലി ഹു​സൈ​നാ​ണ് ക​ശ്മീ​ർ ജ​യി​ലി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

ഹു​സൈ​ൻറെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്നും ഇ​ന്ത്യ​ൻ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന പാ​ക് ത​ട​വു​കാ​രു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച്‌ ത​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​യു​ണ്ടെ​ന്നും പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്, സം​ഭ​വ​ത്തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ എ​ന്നി​വ ഇ​ന്ത്യ ഉ​ട​ൻ കൈ​മാ​റ​ണ​മെ​ന്ന് പാ​കി​സ്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു