Thursday
1 January 2026
30.8 C
Kerala
HomeIndiaജമ്മുകശ്മീരില്‍ ബസ് അപകടത്തില്‍പ്പെട്ട് ആറ് ജവാന്മാര്‍ മരിച്ചു

ജമ്മുകശ്മീരില്‍ ബസ് അപകടത്തില്‍പ്പെട്ട് ആറ് ജവാന്മാര്‍ മരിച്ചു

ജമ്മുകശ്മീരില്‍ സുരക്ഷാ സേന സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് ജവാന്മാര്‍ മരിച്ചു. 37 ഐടിബിപി ഉദ്യോഗസ്ഥരും രണ്ട് പൊലീസുകാരുമാണ് ബസിലുണ്ടായിരുന്നത്

ചന്ദന്‍വാരിക്കും പഹല്‍ഗാമിനും ഇടയില്‍ വച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്.പരുക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

അമര്‍നാഥ് യാത്രയുടെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കപ്പെട്ടവരാണ് ബസിലുണ്ടായിരുന്നത്.

RELATED ARTICLES

Most Popular

Recent Comments