സാവിയുടെ കീഴില്‍ പുതിയ മുഖങ്ങളും പുതിയ പ്രതീക്ഷകളുമായി ബാഴ്‌സലോണ പുതിയ സീസണിന് ഇറങ്ങുന്നു. ക്യാമ്ബ് ന്യൂവില്‍ വെച്ചു നടക്കുന്ന ആദ്യ മത്സരത്തില്‍ റയോ വയ്യക്കാനോ ആണ് എതിരാളികള്‍
ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചേ പന്ത്രണ്ടരക്ക് മത്സരത്തിന് പന്തുരുണ്ടു തുടങ്ങും.
അതേ സമയം പുതുതായി എത്തിയ എല്ലാ താരങ്ങളെയും ലീഗില്‍ രെജിസ്റ്റര്‍ ചെയ്യുന്നതില്‍ തടസം നേരിടുന്ന ബാഴ്‌സലോണ ഇതില്‍ ചില താരങ്ങള്‍ ഇല്ലാതെ ആവും ടീം ഇറക്കുക എന്നാണ് സൂചനകള്‍
ലെവെന്റോവ്സ്കി തന്നെയാണ് നിലവിലെ ടീമിലെ ഏറ്റവും വലിയ ആകര്‍ഷണം.
ഗാമ്ബര്‍ ട്രോഫിയില്‍ ടീമിനായി സ്‌കോര്‍ ചെയ്തു തുടങ്ങിയ താരം പെഡ്രി അടക്കമുള്ള താരങ്ങളുമായി ഇണങ്ങി ചേര്‍ന്നതും ടീമിന് ആത്മവിശ്വാസം പകരുന്നുണ്ട്.
വിങ്ങുകളില്‍ റാഫിഞ്ഞ, ഡെമ്ബലെ, ഫാസ്റ്റി, ഫെറാന്‍ ടോറസ് തുടങ്ങി ഏത് പ്രതിരോധ നിരയേയും കീറി മുറിക്കാന്‍ കഴിവുള്ള താരങ്ങള്‍ കൂടി ആവുമ്ബോള്‍ എതിരാളികള്‍ ഭയക്കാതെ തരമില്ല. പിന്‍ നിരയില്‍ പിക്വേ സാവി ആദ്യം പരിഗണിക്കുന്ന താരങ്ങളില്‍ ഒരാള്‍ അല്ല എന്ന് ഉറപ്പായി കഴിഞ്ഞു.
. അരാഹുവോയും കുണ്ടേയും ക്രിസ്റ്റന്‍സണും തന്നെ കോച്ചിന്റെ ആദ്യ പരിഗണനയില്‍ ഉള്ളത്. .
മധ്യനിരയില്‍ പ്രീ സീസണില്‍ തിളങ്ങിയ കെസ്സിയും എത്തും. നിലവില്‍ താരങ്ങളെ രെജിസ്റ്റര്‍ ചെയ്യുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും, നടപടികള്‍ പൂര്‍ത്തിയാക്കി ഇതില്‍ നാലോ അഞ്ചോ പേരെ എങ്കിലും കളത്തില്‍ ഇറക്കാന്‍ ടീമിന് സാധിച്ചേക്കും
മറുവശത്ത് ബാഴ്‌സയെ അവസാന രണ്ടു മാച്ചുകളിലും കീഴടക്കിയ ടീമാണ് റയോ വയ്യേക്കാനോ. പ്രീ സീസണ്‍ മത്സരങ്ങളിലും തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ച വെച്ചു. യുനൈറ്റഡുമായി സമനിലയില്‍ പിരിഞ്ഞിരുന്നു. എങ്കിലും പുതിയ താരനിരയുമായി എത്തുന്ന ബാഴ്‌സയെ പിടിച്ചു കെട്ടാന്‍ വയ്യെക്കാനോ പാടുപെടും.