Monday
12 January 2026
31.8 C
Kerala
HomeSportsകേരള ബ്ലാസ്റ്റേഴ്സ്; പരിശീലനം ആരംഭിച്ചു

കേരള ബ്ലാസ്റ്റേഴ്സ്; പരിശീലനം ആരംഭിച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ സീസണിനായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരുക്കം ആരംഭിച്ചു. കൊച്ചിയിലെ പനമ്പള്ളിനഗറിലെ മൈതാനത്താണ് ടീമിന്റെ പടയൊരുക്കം. ഒരാഴ്ചത്തെ പരിശീലനത്തിനുശേഷം ടീം ദുബായിലേക്ക് തിരിക്കും. സെർബിയൻ പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന്റെ കീഴിലാണ് ഇത്തവണയും ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ താരങ്ങളെല്ലാം ഇതിനകം ക്യാമ്പിലെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ നെക്സ്റ്റ് ജെൻ കപ്പിൽ കളിക്കാൻപോയ ജീക്സൺ സിങ്, ഗീവ്സൺ സിങ്, ആയുഷ് അധികാരി, മലയാളി താരങ്ങളായ ബിജോയ്, സച്ചിൻ എന്നിവർ ലണ്ടനിൽനിന്നെത്തിയാണ് ടീമിനൊപ്പം ചേർന്നത്. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദ്, കെ.പി. രാഹുൽ, കെ. പ്രശാന്ത് എന്നിവരും ക്യാമ്പിലെത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ക്യാപ്റ്റൻ ജെസെൽ കാർനെയ്റോ, ഹർമൻജ്യോത് ഖബ്ര, നിഷുകുമാർ തുടങ്ങിയവരും ക്യാമ്പിലുണ്ട്.

ബ്ലാസ്റ്റേഴ്സിന്റെ വിദേശതാരങ്ങളിൽ മൂന്നുപേർ ഇപ്പോൾ കൊച്ചിയിലെ ക്യാമ്പിൽ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ക്രൊയേഷ്യയുടെ മാർക്കോ ലെസ്കോവിച്ച്, സ്പെയിനിന്റെ വിക്ടർ മോംഗിൽ, യുക്രൈനിന്റെ ഇവാൻ കലിയൂഷ്നി എന്നിവർ ക്യാമ്പിലെത്തി. കഴിഞ്ഞ സീസണിലെ സൂപ്പർ താരം യുറഗ്വായിയുടെ അഡ്രിയാൻ ലൂണയും പുതുതായി ടീമിലെത്തിയ ഓസ്ട്രേലിയയുടെ അപ്പോസ്തോലോസ് ജിയാനുവും അടുത്തയാഴ്ച ടീമിനോപ്പം ചേരും.

 

 

RELATED ARTICLES

Most Popular

Recent Comments