ആരോഗ്യം സംരക്ഷിക്കണോ എങ്കിൽ സ്ത്രീകൾ ഈ ഭക്ഷണങ്ങൾ കഴിക്കാൻ മടികണ്ട

0
104

എത്ര തിരക്കിനിടയിലായാലും സ്ത്രീകള്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില സംഗതികള്‍ ഇവയാണ്…

സ്ത്രീകള്‍ തക്കാളി കഴിക്കുന്നത് ഏറെ നല്ലതാണ്. ഇത് സ്തനാര്‍ബുദ സാധ്യത കുറയ്ക്കും. സല്‍മണ്‍ മത്സ്യം കഴിക്കുന്നത് സ്ത്രീകളിലെ ഡിപ്രഷന്‍ തടയും.

ചീര കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് സ്ത്രീകളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള നീര്‍വീക്കം, ഭാരക്കുറവ്, എന്നിവയ്ക്ക് ആശ്വാസം നല്‍കും. തിരക്കിനിടയില്‍ ഓട്സ് ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്. ആര്‍ത്തവ കാലത്ത് ആവിശ്യമുള്ള വിറ്റാമിന്‍ ബി6 ഇതില്‍ അടങ്ങിട്ടുണ്ട്.

കാത്സ്യത്തിന്റെ കുറവ് സ്ത്രീകള്‍ അനുഭവിക്കുന്ന ഒരു സ്ഥിരം പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ, ഏത് തിരക്കിനിടയിലും നിര്‍ബന്ധമായി പാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.