വ്യാജരേഖ ചമച്ച്‌ ബാങ്കില്‍ നിന്ന് ആറ് കോടി തട്ടിയെടുത്ത ബാങ്ക് മാനേജര്‍ അറസ്റ്റില്‍

0
54

ബെംഗളുരു: വ്യാജരേഖ ചമച്ച്‌ ബാങ്കില്‍ നിന്ന് ആറ് കോടി തട്ടിയെടുത്ത ബാങ്ക് മാനേജര്‍ അറസ്റ്റില്‍.

ഹനുമന്ത്‌നഗറിലെ ഇന്‍ഡ്യന്‍ ബാങ്ക് മാനേജര്‍ ഹരിശങ്കര്‍ ആണ് പിടിയിലായത്. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട പെണ്‍ സുഹൃത്തിന് നല്‍കാനാണ് തട്ടിപ്പ് നടത്തിയെതെന്നാണ് പോലീസ് പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

നാല് മാസം മുമ്ബാണ് ഹരിശങ്കര്‍ ഒരു ഡേറ്റിംഗ് ആപ്പില്‍ തന്റെ പേര് രജിസ്റ്റര്‍ ചെയ്തത്. ശേഷം ആപ്പ് വഴി ഒരു പെണ്‍കുട്ടിയുമായി അടുത്തു. പിന്നീട് ഇരുവരും ചാറ്റിംഗും തുടങ്ങി. അടുത്തിടെ പെണ്‍കുട്ടി 12 ലക്ഷം രൂപ ആവശ്യപ്പെട്ടു. തുടര്‍ന്ന്, ഇയാള്‍ ഈ തുക യുവതിക്ക് നല്‍കി. പിന്നീട് യുവതി കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെ ഇയാള്‍ ലോണ്‍ എടുത്ത് പണം നല്‍കുകയായിരുന്നു.

മെയ് 13 മുതല്‍ 19 വരെയുള്ള സമയത്താണ് ഇയാള്‍ ഇടപാടുകള്‍ നടത്തിയത്. ഇതിനിടെ മാനേജര്‍ ആറ് കോടി പിന്‍വലിച്ചത് മറ്റ് ഉദ്യോഗസ്ഥര്‍ അറിയുകയായിരുന്നു. ഇതോടെയാണ് വന്‍ തട്ടിപ്പ് പുറത്ത് വന്നത്. സംഭവത്തില്‍ ഹരിശങ്കറിനും മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബാങ്കിന്റെ സോണല്‍ മാനേജര്‍ ഡിഎസ് മൂര്‍ത്തിയുടെ പരാതിയിലാണ് കേസ്.