Thursday
18 December 2025
23.8 C
Kerala
HomeIndiaഉത്തർപ്രദേശിൽ ദളിത്‌ പെൺകുട്ടി പാടത്ത്‌ മരിച്ച നിലയിൽ, കൊലപാതകമെന്ന് പോലീസ്

ഉത്തർപ്രദേശിൽ ദളിത്‌ പെൺകുട്ടി പാടത്ത്‌ മരിച്ച നിലയിൽ, കൊലപാതകമെന്ന് പോലീസ്

ഉത്തർപ്രദേശിൽ പെൺകുട്ടികൾക്ക് നേരെയുള്ള അക്രമം വർധിക്കുന്നു. ഉത്തർപ്രദേശിലെ അലിഗഢിൽ ദളിത്‌ പെൺകുട്ടിയെ പാടത്ത്‌ മരിച്ച നിലയിൽ കണ്ടെത്തി.

ഞായറാഴ്‌ച കന്നുകാലികൾക്ക്‌ തീറ്റശേഖരിക്കാൻ പോയ പതിനാറു വയസുള്ള കുട്ടി തിരികെയെത്താതിരുന്നതിനാൽ കുടുംബാംഗങ്ങൾ നടത്തിയ തെരച്ചിലിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌.

പെൺകുട്ടിയെ കഴുത്തുഞെരിച്ചു കൊന്നതാണെന്നാണ്‌ പൊലീസിന്റെ പ്രാഥമിക നിഗമനം. പെൺകുട്ടി ബലത്സംഗത്തിനു ഇരയായെന്ന പരാതി അന്വേഷിക്കുമെന്ന്‌ സീനിയർ സൂപ്രണ്ട്‌ ജി മുനിരാജ്‌ പറഞ്ഞു.

രോഷാകുലരായ ഗ്രാമവാസികൾ മൃതദേഹം പോസ്റ്റുമോർട്ടത്തിന്‌ കൊണ്ടുപോകാനെത്തിയ പൊലീസിനെ കല്ലെറിഞ്ഞു. ഇൻസ്‌പെക്ടർ പ്രാണേന്ദ്രകുമാറിനു പരിക്കേറ്റു.

ഉത്തർപ്രദേശിലെ ഉന്നാവോയിൽ അടുത്തയിടെ പാടത്ത്‌ പോയ മൂന്ന്‌ പെൺകുട്ടികൾക്ക്‌ വിഷം നൽകിയതിൽ രണ്ടുപേർ മരിച്ചിരുന്നു.

 

RELATED ARTICLES

Most Popular

Recent Comments