Wednesday
17 December 2025
30.8 C
Kerala
HomeIndiaമുംബൈയിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു, 16 പേർക്ക് പരുക്ക്

മുംബൈയിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു, 16 പേർക്ക് പരുക്ക്

മുംബൈ: മുംബൈയിലെ ബാന്ദ്ര വെസ്റ്റിൽ കെട്ടിടം തകർന്ന് ഒരു മരണം. ശാസ്ത്രി നഗറിൽ നടന്ന അപകടത്തിൽ 16 പേർക്ക് പരുക്കേറ്റു. 4 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ബി.എം.സി അറിയിച്ചു. ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. വെസ്റ്റേൺ എക്‌സ്‌പ്രസ് ഹൈവേയ്‌ക്ക് സമീപം ബാന്ദ്ര വെസ്റ്റ് ഏരിയയിൽ 2 നില കെട്ടിടം തകർന്ന് നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി. വിവരമറിഞ്ഞ് ഫയർഫോഴ്‌സും പൊലീസും ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ വാർഡ് ജീവനക്കാരും സ്ഥലത്തെത്തി.

കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു മൃതദേഹം പുറത്തെടുത്തു. 40 വയസ്സുള്ള പുരുഷനാണ് മരിച്ചത്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.

RELATED ARTICLES

Most Popular

Recent Comments