Monday
12 January 2026
31.8 C
Kerala
HomeIndiaസോഷ്യല്‍ മീഡിയ പ്രതിഷേധം ഫലം കണ്ടു; ഡെലിവറി ഏജന്റിന്റെ മുഖത്തടിച്ച ട്രാഫിക് പൊലീസിനെതിരെ കേസ്

സോഷ്യല്‍ മീഡിയ പ്രതിഷേധം ഫലം കണ്ടു; ഡെലിവറി ഏജന്റിന്റെ മുഖത്തടിച്ച ട്രാഫിക് പൊലീസിനെതിരെ കേസ്

ചെന്നൈ: ഫുഡ് ഡെലിവറി ഏജന്റായ യുവാവിനെ മര്‍ദിച്ച തമിഴ്‌നാട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. അന്വേഷണ വിധേയമായി ഈ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. പരസ്യമായി യുവാവിന്റെ മുഖത്തടിച്ച ട്രാഫിക് പൊലീസിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിരുന്നു. ഉദ്യോഗസ്ഥന്‍ യുവാവിന്റെ മുഖത്തടിക്കുന്ന വിഡിയോ വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് നടപടി.

ഡെലിവറി ഏജന്റിന്റെ വാഹനം കാരണം കോയമ്പത്തൂരില്‍ അല്‍പ സമയം ഗതാഗതക്കുരുക്കുണ്ടായെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥന്‍ യുവാവിന്റെ മുഖത്തടിച്ചത്. യുവാവിനെ പിടിച്ചിറക്കി രണ്ട് തവണ ശക്തമായി ഉദ്യോഗസ്ഥന്‍ മുഖത്തടിക്കുന്നത് വിഡിയോയില്‍ വ്യക്തമായി കാണാം. എന്നാല്‍ കാര്യമായ ഗതാഗതക്കുരുക്കില്ലായിരുന്നെന്നും ഡെലിബറി ബോയുടെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവം കണ്ടുനിന്ന ചിലര്‍ പകര്‍ത്തിയ വിഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

സിംഗനല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് 2 കോണ്‍സ്ട്രബിളായ സതീഷ് കുമാറാണ് വൈറല്‍ വിഡിയോയിലുള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഫുഡ് ഡെലിവറി ഏജന്റായ മോഹന സുന്ദരത്തെയാണ് ഇയാള്‍ മര്‍ദിച്ചത്. മോഹന സുന്ദരത്തിന്റെ പരാതിയിലാണ് സതീഷ് കുമാറിനെതിരെ കേസെടുത്തത്. ഇയാളെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

RELATED ARTICLES

Most Popular

Recent Comments