Wednesday
17 December 2025
24.8 C
Kerala
HomeKeralaകണ്ണൂരിൽ അമ്മയേയും ഏഴ് മാസം പ്രായമായ കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ അമ്മയേയും ഏഴ് മാസം പ്രായമായ കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ. ചൊക്ലി നെടുമ്പരത്തെ ജോസ്‌നയും മകൻ ധ്രുവുമാണ് മരിച്ചത്. കുഞ്ഞിന് ഏഴ് മാസം മാത്രമാണ് പ്രായം. ജോസ്‌ന താമസിക്കുന്ന വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

രാവിലെ ആറ് മണിക്ക് വീട്ടുകാർ എഴുന്നേറ്റ് നോക്കുമ്പോൾ വീടിന്റെ വാതിൽ തുറന്ന് കിടക്കുന്ന നിലയിലായിരുന്നു. ഇതിനിടെയാണ് ജോസ്‌നയെയും കുഞ്ഞിനെയും കാണാനില്ലെന്ന വിവരം വീട്ടുകാർ മനസിലാക്കിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കുഞ്ഞിന് വളർച്ചാ പ്രശ്‌നങ്ങളുണ്ടെന്ന് തോന്നിയ ജോസ്‌ന ഏറെ മാനസിക സമ്മർദ്ദത്തിലായിരുന്നു. ഇതാകാം ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

RELATED ARTICLES

Most Popular

Recent Comments