ഷാരൂഖ് ഖാന് പുതിയ സംരംഭവുമായി രംഗത്തെത്തിയിരിക്കുകയാണ്. സ്വന്തമായൊരു ഒടിടി പ്ലാറ്റ്ഫോമാണ് ഷാരൂഖ് ആരംഭിക്കുന്നത്. എസ്ആര്‍കെ പ്ലസ് എന്നാണ് ഒടിടി പ്ലാറ്റ്ഫോമിന്റെ പേര്. ഷാരൂഖ് ഖാന് തന്നെയാണ് ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇനി ഒടിടി ലോകത്ത് ചിലതൊക്കെ സംഭവിക്കും എന്നായിരുന്നു ഷാരൂഖ് കുറിച്ചത്. തന്റെ ഒടിടി പ്ലാറ്റ്ഫോമിന്റെ ലോഗോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. സല്മാന് ഖാന് അടക്കമുള്ളവര്‍ ഷാരൂഖിന് ആശംസകള്‍ നേര്‍ന്നെത്തി. കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ്, തുടങ്ങി നിരവധി പേര് നടന് ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്.