കൂടത്തായി കൂട്ടക്കൊല; ജോളിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

0
47

കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി ജോളിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കൊലപാതക പരമ്പരയിലെ മൂന്ന് കേസുകളിൽ ജാമ്യം തേടി ജോളി നൽകിയ അപേക്ഷയിലാണ് ഇന്ന് വിധി പറയുക.

കൂടാതെ പൊന്നാമറ്റത്തിൽ ടോം തോമസ്, അന്നമ്മ, ആൽഫൈൻ, മഞ്ചാടിയിൽ മാത്യു എന്നിവരുടെ മൃതദേഹാവശിഷ്‌ടങ്ങൾ കൂടുതൽ തെളിവുകൾക്കായി ഹൈദരാബാദിലെ കേന്ദ്ര ഫോറൻസിക് ലാബിലേക്കയക്കണമെന്ന പ്രോസിക്യൂഷൻ ഹരജിയും വ്യാഴാഴ്‌ച വിധി പറയാൻ മാറ്റി. ജോളിയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്‌തമായി എതിർത്തു. അന്നമ്മ തോമസിനെ വധിച്ചെന്ന കേസിൽ ഹൈക്കോടതി നൽകിയ ജാമ്യം സുപ്രീം കോടതി സ്‌റ്റേ ചെയ്‌തതാണെന്നും മറ്റ് ജാമ്യാപേക്ഷകൾ ഹൈക്കോടതി നേരത്തേ തള്ളിയതാണെന്നുമാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെ വാദം.

ഒരേ കുടുംബത്തിലെ 6 പേരെ കൊലപ്പെടുത്തിയ കേസുകളിലാണ് ജോളി അറസ്‌റ്റിലായത്‌. 2002 മുതൽ 2006 വരെയുള്ള കാലഘട്ടത്തിലാണ് കൊലപാതകങ്ങൾ നടന്നത്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ മാത്യു, മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജുവിന്റെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്.