കോണ്‍ഗ്രസ് ‘ഓള്‍ ഔട്ട് ; നാലിടത്തും ബിജെപി, പഞ്ചാബിൽ ലീഡ് ചെയ്‌ത് ആം ആദ്‌മി

0
54

അഞ്ച് സംസ്‌ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നാലിടങ്ങളിലും ബിജെപി മുന്നേറ്റം. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിൽ തുടക്കം മുതൽ തന്നെ ബിജെപി മുന്നേറ്റം നടത്തുകയാണ്.

പഞ്ചാബിൽ ചരിത്രം കുറിച്ച് ആം ആദ്‌മി പാർട്ടിയാണ് മുന്നിൽ. ഗോവ മാറിമറിയുകയാണ്. ബിജെപിയായിരുന്നു ആദ്യം മുന്നിൽ. പിന്നീട് കോൺഗ്രസ് ലീഡ് തിരിച്ചുപിടിച്ചു. എങ്കിലും യുപിയിൽ വീണ്ടും കോൺഗ്രസ് ഒറ്റയക്കത്തിൽ ഒതുങ്ങുകയാണ്. വെറും 6 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് നേടാനായത്.

പഞ്ചാബിൽ 13 സീറ്റുകളിലാണ് കോൺഗ്രസ് നേട്ടം. ഉത്തരാഖണ്ഡിൽ 22ഉം ഗോവയിൽ 12ഉം മണിപ്പൂരിൽ 13ഉം സീറ്റുകളിൽ കോൺഗ്രസ് മുന്നേറുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ 403 സീറ്റുകളിലേക്കും പഞ്ചാബില്‍ 117 സീറ്റുകളിലേക്കും ഉത്തരാഖണ്ഡില്‍ 70 സീറ്റുകളിലേക്കും മണിപ്പുരില്‍ 60 സീറ്റുകളിലേക്കും ഗോവയില്‍ 40 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.