കെപിഎസി ലളിത സിനിമയുടെ മായിക ലോകം ഒരുതരത്തിലും ഭ്രമിപ്പിക്കാത്ത ആളായിരുന്നുവെന്നും പേര് സൂചിപ്പിക്കുന്നതു പോലെ ലളിതമായ ജീവിതരീതികളും, സിനിമയിലെ കഥാപാത്രം പോലെയുള്ള ദുഷ്കരമായ നിറഞ്ഞ ജീവിതവുമായിരുന്നു അവരുടേതെന്നും പ്രശസ്ത സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്.
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ രചന സംഘടിപ്പിച്ച “അരങ്ങൊഴിഞ്ഞ അഭിനയ വിസ്മയം” എന്ന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ നാസര്‍ അധ്യക്ഷനായി. എസ് ബിനു സ്വാഗതവും പൂവത്തൂര്‍ ചിത്രസേനന് നന്ദിയും പറഞ്ഞു.