യുവതിയെയും ഭർത്താവിനെയും ക്രൂരമായി ആക്രമിച്ച ഹിന്ദു ഐക്യവേദി നേതാവിനെതിരെ പോലീസ് കേസ്; പ്രതി ഒളിവിൽ

0
61

യുവതിയെയും ഭർത്താവിനെയും ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഹിന്ദു ഐക്യവേദി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി ആര്‍ സത്യവാനെതിരെ പോലീസ് കേസെടുത്തു. തൃശൂർ കൊരട്ടി സ്വദേശിനി വൈഷ്ണവിയും ഭര്‍ത്താവും നൽകിയ പരാതിയിലാണ് പോലീസ് കേസ്.

ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയായിരുന്ന സത്യവാനും യുവാവിന്റെ അമ്മയും തമ്മില്‍ ഏറെക്കാലമായി സുഹൃദ്ബന്ധമുണ്ടായിരുന്നു. ഇതറിഞ്ഞ യുവാവ് രണ്ടുപേരോടും ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ബന്ധം തുടര്‍ന്നതോടെ യുവാവ് ഇവരുടെ ബന്ധത്തെക്കുറിച്ച് സത്യവാന്റെ ഭാര്യയേയും മകനേയും വീട്ടിലെത്തി അറിയിച്ചു. ഇതിന് പിന്നാലെ സത്യവാന്‍ കഴിഞ്ഞ ദിവസം രാത്രിയോടെ ഇവരുടെ വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറുകയും ഇരുവരേയും മര്‍ദിക്കുകയുമായിരുന്നു. മര്‍ദനത്തില്‍ യുവതിയുടെ ഇടത് കണ്ണിന് താഴെയുള്ള നാല് അസ്ഥികള്‍ പൊട്ടിയിട്ടുണ്ട്.

പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ഒളിവിലാണ്