അംഗഡിമുഗർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് പുതുതായി ടാറിങ് പൂർത്തീകരിച്ച റോഡ് തുറന്നുകൊടുത്തു. പുത്തിഗെ ഗ്രാമപഞ്ചായത്ത് മുൻകൈയ്യെടുത്ത് അഞ്ചര ലക്ഷം രൂപ അനുവദിച്ചതിനെത്തുടർന്നാണ് ടാറിങ് പൂർത്തിയാക്കിയത്. പുതിയ റോഡ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഡി സുബ്ബണ്ണ ആൽവ നിർവഹിച്ചു. പഞ്ചായത്തംഗം പ്രേമ എസ് റൈ അധ്യക്ഷയായി.
സിപിഐ എം ലോക്കൽ സെക്രട്ടറി ശിവപ്പ റൈ, ബ്രാഞ്ച സെക്രട്ടറി റസാഖ് തോണി, പി മഹമൂദ്, അംഗഡിമുഗർ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ഹസനുൽ ബന്ന, വാർഡ് അംഗവും എംപിടിഎ പ്രസിഡന്റുമായ അനിത, എം കെ ആനന്ദ, എം വിട്ടൽ റൈ, റഫീഖ്, അൻസാർ, സാജിദ് തുടങ്ങിയവർ സംസാരിച്ചു.
സിപിഐ എം ഏരിയകമ്മിറ്റിയംഗവും പിടിഎ പ്രസിഡന്റുമായ ബഷീർ കൊട്ടുടൽ സ്വാഗതവും ഹെഡ്മാസ്റ്റർ ശാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.