ഹോംസ്‌റ്റേ കേന്ദ്രീകരിച്ച്‌ അനാശാസ്യം; ആലപ്പുഴയിൽ 14 അംഗ സംഘം പിടിയിൽ

0
37

ഹോംസ്‌റ്റേ കേന്ദ്രീകരിച്ച്‌ അനാശാസ്യം നടത്തിയ ഇതരസംസ്‌ഥാനക്കാരടക്കമുള്ള സംഘം പിടിയില്‍. ആലപ്പുഴ, തിരുവനന്തപുരം, മലപ്പുറം, കൊല്ലം, കര്‍ണാടക, മുംബൈ എന്നിവിടങ്ങളില്‍നിന്നുള്ള അഞ്ചു സ്‌ത്രീകളും ഒമ്പത് പുരുഷന്‍മാരുമാണ്‌ പിടിയിലായത്‌.

ആലപ്പുഴ സ്വദേശികളായ കൈനകരി കുപ്പപ്പുറം ഷെമീര്‍ (42), പള്ളാത്തുരുത്തി ചുങ്കം സലാം (40), പഴവീട്‌ അനീഷ്‌ (45), പല്ലന ഉമേഷ്‌ (31), വണ്ടാനം നീര്‍ക്കുന്നം അനന്തു (25), രാഹുല്‍ (30), ഉത്തരപ്രദേശ്‌ സ്വദേശി അവേശ്‌ (32), മുംബൈ സ്വദേശി മുഹമ്മദ്‌ ഷെഫീക്ക്‌ (40), ഇടുക്കി കുമളി സ്വദേശി (36), തിരുവനന്തപുരം, കൊല്ലം, മുംബൈ, ഉത്തര്‍പ്രദേശ്‌ സ്വദേശിനികാളെയുമാണ് പിടികൂടിയത്. ആലപ്പുഴ കെഎസ്‌ആര്‍ടിസി ഡിപ്പോയ്‌ക്ക്‌ കിഴക്കുഭാഗത്തുള്ള ഹോം സ്‌റ്റേയില്‍ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന്‌ ഞായറാഴ്‌ച ഉച്ചയ്‌ക്കാണ്‌ പൊലീസ് റെയ്‌ഡ്‌ നടത്തിയത്‌.

പിടിയിലായവര്‍ വാണിജ്യാടിസ്‌ഥാനത്തില്‍ പണത്തിനായി എത്തുന്ന ഗ്രൂപ്പാണെന്നും ഇവര്‍ക്ക്‌ അന്തര്‍സംസ്‌ഥാന സെക്‌സ റാക്കറ്റുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.