കാഞ്ഞിരപ്പള്ളിയില്‍ സ്വത്തു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പില്‍ സഹോദരനും മാതൃസഹോദരനും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയുടെ മൊഴി പുറത്ത്. തന്നെ ആക്രമിച്ചത് കൊണ്ടാണ് വെടിവച്ചത് എന്നാണ് പ്രതിയായ ജോര്‍ജ് കുര്യന്റെ മൊഴി. ചര്‍ച്ചയ്ക്കായി വീട്ടില്‍ എത്തിയപ്പോള്‍ അനുജന്റെയും അമ്മാവന്റേയും ഗുണ്ടകള്‍ ആക്രമിച്ചു എന്നാണ് ജോര്‍ജ് കുര്യന്‍ പൊലീസിന് നല്‍കിയ മൊഴി.
തന്നെ ബലമായി വീട്ടില്‍ നിന്ന് പുറത്താക്കി. പിന്നീട് വീട്ടില്‍ കയറിയപ്പോള്‍ മുറിയ്ക്കുള്ളില്‍ വച്ചും ഉന്തും തള്ളും ഉണ്ടായി. ഇതിനിടയിലാണ് വെടിവച്ചതെന്നും ജോര്‍ജ് കുര്യന്‍ പൊലീസിനോട് പറഞ്ഞു.