നെടുമങ്ങാട് ശ്രീ മുത്താരമ്മന്‍ കോവലിലെ അമ്മന്‍കൊട മഹോത്സവത്തോടനുബന്ധിച്ച് നെടുമങ്ങാട് നഗരസഭാ പ്രദേശത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (മാര്‍ച്ച് 08) പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ ഉത്തരവിറക്കി. മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്നും അറിയിപ്പില്‍ പറയുന്നു.