ആസ്ത്രേലയിന് ക്രിക്കറ്റ് താരം ഷെയ്ന് വോണിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് തായ്ലൻഡ് പൊലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. തായ്ലൻഡിലെ കോഹ് സാമുയ് അവധിക്കാല ദ്വീപിലെ ആഡംബര വില്ലയില്‍ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വോണിന്റെത് സാധാരണ മരണമാണെന്നാണ് ഫോറൻസിക് ഡോക്ടറുടെ നിഗമനമെന്ന് ദേശീയ പൊലീസ് ഉപവക്താവ് ക്രിസ്സന്ന പട്ടാനാചാരോയിന് പറഞ്ഞു. റിപ്പോര്‍ട്ട് വോണിന്റെ കുടുംബം സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉടനെ പ്രോസിക്യൂട്ടര്‍ക്ക് അയച്ചുകൊടുക്കും. 52ാം വയസ്സിലാണ് വോണ്‍ ആകസ്മികമായി മരിക്കുന്നത്.