റഷ്യയുമായി നടത്തിയ സമാധാനചര്‍ച്ചയില്‍ പങ്കെടുത്ത സ്വന്തം പ്രതിനിധിയെ രാജ്യദ്രോഹകുറ്റം ആരോപിച്ച് ഉക്രൈൻ വെടിവെച്ചുകൊന്നു. ആദ്യഘട്ട ചർച്ചയിൽ പങ്കെടുത്ത ഡെനിസ് കിരീവ് ആണ് വധിക്കപ്പെട്ടത്. ഡെനിസ് കിരീവ് വെടിയേറ്റ് മരിച്ചതായി ഉക്രൈൻ എംപി അലക്‌സാണ്ടര്‍ ഡുബിന്‍സ്‌കി തന്റെ ടെലിഗ്രാം പേജിലാണ് അറിയിച്ചത്.
രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഡെനിസ് കിരീവിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തെ ഉക്രൈൻ സുരക്ഷാ സേന വെടിവച്ചു കൊന്നതായി ഡുബിന്‍സ്‌കി പറഞ്ഞു.
ഡെനിസ് കിരീവ് റഷ്യക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാണ് ആരോപണം. കീവില്‍ വെച്ചാണ് വെടിയേറ്റത്. റഷ്യയുമായുള്ള ആദ്യഘട്ട ചർച്ചയിൽ ഉക്രേനിയൻ പ്രതിനിധി സംഘത്തിലുണ്ടായിരുന്ന ഡെനിസ് കിറീവിനെ രണ്ടാം റൗണ്ട് ചര്‍ച്ചയില്‍ നിന്നും ഒഴിവാക്കിയിരുന്ന്.