പൈനാവ് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായിരുന്ന ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ ആറു പ്രതികളുടെ ജാമ്യാപേക്ഷ തൊടുപുഴയിലെ ജില്ലാ സെഷന്‍സ് കോടതി തള്ളി. ഒന്നാം പ്രതി യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി ഇതുവരെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ല.
രണ്ടുമുതല്‍ ആറുവരെ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് ഇടുക്കി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് തടിയമ്പാട് ഇടയാല്‍ ജെറിന്‍ ജോജോ(22), ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ചേലച്ചുവട് തേക്കിലക്കാട്ട് ടോണി അബ്രാഹം(23), കെഎസ്യു ജില്ലാ ജനറല്‍ സെക്രട്ടറി കൊന്നത്തടി മങ്കുവ നാന്നിക്കുന്നേല്‍ നിതിന്‍ ലൂക്കോസ്(25), കെഎസ്യു ജില്ലാ സെക്രട്ടറി കട്ടപ്പന വെള്ളയാംകുടി ഉപ്പുമാക്കല്‍ ജിതിന്‍ തോമസ്(ഉപ്പന്‍–24),
യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ചേലച്ചുവട് പുത്തന്‍പുരയ്ക്കല്‍ സോയിമോന്‍ സണ്ണി(28) എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് ശശികുമാര്‍ തള്ളിയത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ലാത്തതിനാല്‍ ഏഴും എട്ടും പ്രതികളായ ജസ്റ്റിന്‍ ജോയി, അലന്‍ ബേബി എന്നിവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.