വാര്‍ത്താവിലക്കിന് പിന്നാലെ റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തി ബിബിസിയും സിഎന്‍എന്നും

0
30

യുദ്ധവാര്‍ത്തകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തി വാര്‍ത്താ ചാനലുകള്‍. ബിബിസിയും സിഎന്‍എന്നും റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ബ്ലൂംബെര്‍ഗ് ന്യൂസും പ്രവര്‍ത്തനം നിര്‍ത്തിയിട്ടുണ്ട്. വിലക്കേര്‍പ്പെടുത്തിയ റഷ്യയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നതിനിടെയാണ് വാര്‍ത്ത ചാനലുകളുടെ നടപടി.

സൈനിക നടപടിയെകുറിച്ച് വ്യാജ വാര്‍ത്തകള്‍ നല്‍കിയാല്‍ കഠിനമായ ജയില്‍ ശിക്ഷ നടപ്പാക്കുമെന്നാണ് റഷ്യയുടെ താക്കീത്. ഇത് നടപ്പാക്കുന്ന നിയമത്തില്‍ പുടിന്‍ ഒപ്പ് വെച്ചിരുന്നു. സൈന്യത്തെകുറിച്ച് നല്‍കുന്ന വ്യാജ വാര്‍ത്തകളുടെ രീതിയനുസരിച്ച് ജയില്‍ ശിക്ഷയിലും പിഴയിലും വ്യത്യാസമുണ്ടാവുമെന്നും നിയമത്തില്‍ പറയുന്നു.

ഉക്രൈനിലെ റഷ്യന്‍ അധിനിവേശവും ആക്രമണവും തുടരുന്നതിനിടെ റഷ്യക്കെതിരെ നടപടിയുമായി അമേരിക്കന്‍ ഓണ്‍ലൈന്‍ സ്ട്രീമിങ് ഭീമനായ നെറ്റ്ഫ്ളിക്സ് രംഗത്തെത്തിയിരുന്നു.