മാധ്യമങ്ങളിലെ വാർത്താ അവതരണം, ചിത്രീകരണം തുടങ്ങിയ വിവിധ മേഖലകളിൽ സ്ത്രീ സമത്വ സമീപനം കൈക്കൊള്ളുന്നതിന് കേരള വനിത കമ്മിഷൻ തയാറാക്കിയ ശുപാർശകൾ അടങ്ങിയ മാർഗരേഖ സംസ്ഥാന സർക്കാരിന് സമർപ്പിച്ചു.
അന്താരാഷ്ട്ര വനിതാദിനാചരണത്തിനോടനുബന്ധിച്ച് കോഴിക്കോട് സർക്കാർ അതിഥി മന്ദിരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി മാർഗരേഖ സമർപ്പിച്ചു. കമ്മിഷൻ അംഗങ്ങളായ അഡ്വ. എം.എസ്. താര, അഡ്വ. ഷിജി ശിവജി, ഷാഹിദാ കമാൽ എന്നിവർ സംബന്ധിച്ചു.