ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 52 വയസ്സായിരുന്നു. ലോകത്തെ ഏറ്റവും മികച്ച സ്പിന്‍ ബൗളര്‍മാരില്‍ ഒരാളാണ് വോണ്‍. തായ്‌ലൻഡിലെ ഖു സ്മുയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. തായ്‌ലന്റിലെ വോണിന്റെ വില്ലയില്‍ വച്ചായിരുന്നു അന്ത്യം. താവില്ലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഷെയിൻ വോണിനെ രക്ഷിക്കാൻ തങ്ങൾ പരമാവധി ശ്രമിച്ചുവെന്നും എന്നാൽ അദ്ദേഹത്തിന്റെ ജീവൻ തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
വോണിന്റെ മാനേജ്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് മരണം സ്ഥിരീകരിച്ചത്. മെഡിക്കല്‍ സ്റ്റാഫ് പ്രാഥമിക ചികില്‍സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ലോകത്തെ ഏറ്റവും മികച്ച സ്‌പിന്നര്‍മാരില്‍ ഒരാളായാണ് ഷെയ്ന്‍ വോണ്‍. വോണ്‍-സച്ചിന്‍, വോണ്‍-ലാറ പോരാട്ടം വിഖ്യാതമായിരുന്നു. ടെസ്റ്റില്‍ 145 മത്സരങ്ങളില്‍ 2.65 ഇക്കോണമിയില്‍ 708 വിക്കറ്റും 194 ഏകദിനങ്ങളില്‍ 4.25 ഇക്കോണമിയില്‍ 293 വിക്കറ്റും വോണിന്‍റെ പേരിലുണ്ട്. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്‌സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ പേരിലാക്കി. ഏകദിനത്തില്‍ ഒരു തവണയാണ് അഞ്ച് വിക്കറ്റ് പിഴുതത്. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി.