കുവൈത്തില്‍ രാവിലെ മുതല്‍ ശക്തമായ പൊടിക്കാറ്റ് തുടരുന്നു. ഈ സാഹചര്യത്തില്‍ ആളുകള്‍ മുന്‍കരുതലെടുക്കാനും അടിയന്തര ഘട്ടങ്ങളില്‍ എമര്‍ജന്‍സി നമ്പറായ 112ലേക്ക് വിളിക്കാനും ജനറല്‍ ഫയര്‍ഫോഴ്‌സ് അറിയിച്ചു. ഇന്ന് രാജ്യത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത യുള്ളതായും പിന്നീട് മഴ സാധ്യത കുറഞ്ഞു വരുമെന്നും കാലാവസ്ഥാ നിരീക്ഷകന്‍ ഫഹദ് അല്‍ ഉത്തയ്ബി പറഞ്ഞു.
ഇന്നത്തെ പരമാവധി താപനില 25 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെല്‍ഷ്യസും ആണ്. തിരമാല ഏഴ് അടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷകന്‍ മുന്നറിയിപ്പു നല്‍കി.