Sunday
11 January 2026
24.8 C
Kerala
HomeKeralaയുക്രൈനില്‍ നിന്നും ഇന്ത്യയില്‍ എത്തുന്ന മലയാളികളെ സൗജന്യമായി കേരളത്തില്‍ എത്തിക്കും; സംസ്ഥാന സര്‍ക്കാര്‍

യുക്രൈനില്‍ നിന്നും ഇന്ത്യയില്‍ എത്തുന്ന മലയാളികളെ സൗജന്യമായി കേരളത്തില്‍ എത്തിക്കും; സംസ്ഥാന സര്‍ക്കാര്‍

യുക്രൈനില്‍ നിന്നും ഇന്ത്യയില്‍ എത്തുന്ന മലയാളികളെ സൗജന്യമായി കേരളത്തില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുക്രൈനില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കും.

ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ച്‌ നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ വേണ്ട നടപടികള്‍ റെസിഡന്‍്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും.

കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തി.

RELATED ARTICLES

Most Popular

Recent Comments