പാലക്കാട്‌ ഒരു കുടുംബത്തിലെ നാലുപേർ പുഴയിൽചാടി; മൂന്നുപേർ മരിച്ചു

0
43

പാലക്കാട് ലക്കിടിയിൽ ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി. മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. കൂത്തുപാത സ്വദേശിയായ അജിത് കുമാർ, ഭാര്യ ബിജി, മകൾ പാറു എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇവരുടെ മറ്റൊരു മകളായ അശ്വനന്ദയെ കണ്ടെത്താനായില്ല. 2012-ൽ അമ്മാവനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് അജിത്ത്കുമാർ. ഈ കേസിലെ വിചാരണ നടക്കുകയാണ്. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.