Saturday
10 January 2026
31.8 C
Kerala
HomeWorldഉക്രൈനിൽ നിന്ന് ഇന്ത്യക്കാരെ എത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍; നാളെ റൊമേനിയയിലേക്ക്

ഉക്രൈനിൽ നിന്ന് ഇന്ത്യക്കാരെ എത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍; നാളെ റൊമേനിയയിലേക്ക്

റഷ്യ ആക്രമണം കടുപ്പിച്ച പശ്ചാത്തലത്തില്‍ ഉക്രൈനിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. ഇന്ത്യക്കാരെ ഉക്രൈനിന്റെ അയല്‍രാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ളൊവാക്യ, റൊമേനിയ എന്നിവിടങ്ങളില്‍ റോഡ് മാര്‍ഗം എത്തിച്ചശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് പദ്ധതി. ഇതിനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. എയര്‍ ഇന്ത്യ വിമാനങ്ങള്‍ നാളെ റൊമേനിയയിലേക്ക് അയക്കും.

മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാരാണ് കുടുങ്ങിയിരിക്കുന്നത്. നടപടിക്രമങ്ങള്‍ ച‌ര്‍ച്ചചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ സുരക്ഷാകാര്യ മന്ത്രിതല യോഗം ചേര്‍ന്നിരുന്നു. അയല്‍രാജ്യങ്ങളിലേക്ക് കടക്കാനുള്ള സുരക്ഷിതമായ വഴികള്‍ കണ്ടെത്തിയതായി കേന്ദ്ര വിദേശകാര്യ സെക്രട്ടറി ഹര്‍ഷ്‌വര്‍ദ്ധന്‍ ശൃഗ്ള അറിയിച്ചു.

യുക്രെയിനിലെ വ്യോമപാത തുറന്നാലുടന്‍ സൈനിക വിമാനങ്ങളെ അയക്കാനാണ് തീരുമാനം. ആക്രമണ സൂചനകള്‍ ലഭിച്ചപ്പോള്‍ തന്നെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വിമാന സര്‍വീസ് ഏര്‍പ്പെടുത്തുന്നതില്‍ എംബസിയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന ആരോപണങ്ങള്‍ ശക്തമായിരുന്നു.

RELATED ARTICLES

Most Popular

Recent Comments