Wednesday
17 December 2025
30.8 C
Kerala
HomeWorldഉക്രൈനിൽ മലയാളികളടക്കമുള്ളവർ ആശങ്കയിൽ; രക്ഷാദൗത്യത്തിനയച്ച ഇന്ത്യൻ വിമാനം ഇറങ്ങാനാവാതെ മടങ്ങി

ഉക്രൈനിൽ മലയാളികളടക്കമുള്ളവർ ആശങ്കയിൽ; രക്ഷാദൗത്യത്തിനയച്ച ഇന്ത്യൻ വിമാനം ഇറങ്ങാനാവാതെ മടങ്ങി

ഉക്രൈൻ – റഷ്യ സംഘർഷം കനത്തതോടെ വിദ്യാർത്ഥികളടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യൻ പൗരന്മാർ നാട്ടിലേക്ക് തിരിച്ചുപോരാനാവാതെ ഉക്രൈനിൽ കുടുങ്ങി. മലയാളികളടക്കമുള്ള വിദ്യാർത്ഥികളാണ് കുടുങ്ങിയത്. രക്ഷാദൗത്യത്തിന് ഇന്ത്യ അയച്ച വിമാനം ഉക്രൈനിൽ ഇറങ്ങാനാവാതെ ഡൽഹിയിലേക്ക് മടങ്ങിയെന്ന് എൻഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഉക്രൈനിലെ വിമാനത്താവളങ്ങളെല്ലാം അടച്ചിടുകയും പട്ടാളനിയമം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യക്കാർ പ്രതിസന്ധിയിലായത്. വിവരങ്ങൾ ആശങ്കപ്പെടുത്തുന്നതാണെന്നും എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും നോർക്ക അറിയിച്ചു.

തലസ്ഥാനമായ കീവിലടക്കം ഉക്രൈനിലെ ആറ് പ്രദേശങ്ങളിൽ ഷെല്ലാക്രമണവും ക്രമറ്റോസ്‌കിൽ വ്യോമാക്രമണവും കനത്തുവെന്നാണ് റിപ്പോർട്ടുകൾ. കരമാർഗവും ആക്രമണങ്ങൾ ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments