Thursday
18 December 2025
21.8 C
Kerala
HomeIndia‘ഹിജാബ് നിർബന്ധമായി പാലിക്കേണ്ട മതാചാരമല്ല’ ; കർണാടക സർക്കാർ കോടതിയില്‍

‘ഹിജാബ് നിർബന്ധമായി പാലിക്കേണ്ട മതാചാരമല്ല’ ; കർണാടക സർക്കാർ കോടതിയില്‍

ഹിജാബ്‌ ധരിക്കുന്നത്‌ മുസ്ലിം വിഭാഗത്തില്‍ നിർബന്ധമായും പാലിക്കേണ്ട മതാചാരമല്ലെന്ന്‌ കർണാടക സർക്കാർ ഹെെക്കോടതിയിൽ. അതിനാൽ ഹിജാബ് വിലക്കിയത് ഭരണഘടനയിൽ പറയുന്ന മതസ്വാതന്ത്ര്യം നിഷേധിക്കുന്നതാകില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിംഗ് നവദോഗി കോടതിയിൽ പറഞ്ഞു.

സമത്വവും അഖണ്ഡതയും പൊതുക്രമവും ലംഘിക്കുന്ന വസ്‌ത്രങ്ങൾ നിരോധിച്ച കർണാടക സർക്കാരിന്റെ ഉത്തരവിൽ നിയമവിരുദ്ധമായി ഒന്നുമില്ല. കോളേജുകൾക്ക്‌ ഹിജാബ്‌ ധരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്നും എജി പറഞ്ഞു.കേസിൽ വാദം തിങ്കളാഴ്‌ചത്തേക്ക്‌ മാറ്റി.

RELATED ARTICLES

Most Popular

Recent Comments