പദ്‌മനാഭസ്വാമി ക്ഷേത്രം സ്‌പെഷ്യൽ ഓഡിറ്റിങ്; കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി

0
37

തിരുവനന്തപുരം പദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെയും പദ്‌മനാഭസ്വാമി ക്ഷേത്ര ട്രസ്‌റ്റിന്റെയും കണക്കുകൾ സംബന്ധിച്ച സ്‌പെഷ്യൽ ഓഡിറ്റിംഗ് പൂർത്തിയാക്കാൻ സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചു.

ജൂൺ 30 വരെയാണ് കോടതി കാലാവധി നീട്ടി നൽകിയത്. ഡിസംബർ 22നകം സ്‌പെഷ്യൽ ഓഡിറ്റിങ് പൂർത്തിയാക്കണം എന്നായിരുന്നു സുപ്രീം കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നത്.

ഇപ്പോൾ ക്ഷേത്രം ഭരണ സമിതിയുടെയും ഉപദേശക സമിതിയുടെയും ആവശ്യം പരിഗണിച്ചാണ് കാലാവധി നീട്ടിയത്. ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.