രോഗബാധ 18,420, പോസിറ്റിവിറ്റി 22.31%, മരണം 20

0
36

സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 82,575 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 18,420 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 47,882 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 29 പേർക്കുമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 22.31%വും ചികിൽസയിലുള്ളത് 2,32,980 പേരുമാണ്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 227
കണ്ണൂർ: 950
വയനാട്: 638
കോഴിക്കോട്: 1477
മലപ്പുറം: 1234
പാലക്കാട്: 858
തൃശ്ശൂർ: 1532
എറണാകുളം: 3012
ആലപ്പുഴ: 1025
കോട്ടയം: 1749
ഇടുക്കി: 1091
പത്തനംതിട്ട: 972
കൊല്ലം: 1656
തിരുവനന്തപുരം: 1999

സമ്പർക്ക രോഗികൾ 21,366 ഇന്നുണ്ട്. ഉറവിടം അറിയാത്ത 1627 രോഗബാധിതരും, 2,58,188 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 207 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 91.88 ശതമാനമാണ്. ഇന്നത്തെ 23,253 രോഗബാധിതരിൽ 53 പേർ യാത്രാചരിത്രം ഉള്ളവരാണ്.

ഇന്ന് കോവിഡിൽ നിന്ന് മുക്‌തി നേടിയവർ 47,882, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 5437, കൊല്ലം 2592, പത്തനംതിട്ട 1350, ആലപ്പുഴ 2861, കോട്ടയം 3002, ഇടുക്കി 1548, എറണാകുളം 9781, തൃശൂർ 7307, പാലക്കാട് 3005, മലപ്പുറം 2696, കോഴിക്കോട് 4450, വയനാട് 959, കണ്ണൂർ 2295, കാസർഗോഡ് 599. ഇനി ചികിൽസയിലുള്ളത് 2,58,188. ഇതുവരെ ആകെ 60,26,884 പേർ കോവിഡിൽ നിന്നും മുക്‌തി നേടി.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 60,793 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങൾ 29 ആണ്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 627 മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. ആരോഗ്യ രംഗത്ത് നിന്ന് 207 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്‌.

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 84,919 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി 4,23,059 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,14,865 പേർ വീട്/ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്‌നിലും 8,194 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1285 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.