ക്വാറന്റെയ്‌നിൽ ഇളവ്; വിദേശത്ത് നിന്നെത്തുന്നവർക്ക് ഇനി 14 ദിവസം സ്വയം നിരീക്ഷണം

0
33

കോവിഡ് മാർഗനിർദ്ദേശങ്ങളിൽ കൂടുതൽ ഇളവുകളുമായി കേന്ദ്രം. ഇനിമുതൽ വിദേശത്ത് നിന്നും എത്തുന്ന ആളുകൾക്ക് 7 ദിവസത്തെ ക്വാറന്റെയ്ൻ ആവശ്യമില്ല. പകരം 14 ദിവസം സ്വയം നിരീക്ഷണം മതിയാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൂടാതെ സ്വയം നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾ രോഗലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും വേഗം ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും നിർദ്ദേശത്തിൽ വ്യക്‌തമാക്കുന്നുണ്ട്. ഫെബ്രുവരി 14ആം തീയതി മുതലാണ് ഈ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുന്നത്.

നിലവിൽ രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ക്വാറന്റെയ്ൻ ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഇളവുകൾ നൽകാൻ അധികൃതർ തീരുമാനിച്ചത്. രാജ്യത്തെ മിക്ക സംസ്‌ഥാനങ്ങളിലും നിലവിൽ പ്രതിദിനം കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്.