തൃപ്പുണിത്തുറ പൂർണത്രയിശ ക്ഷേത്രത്തിൽ നടത്തിയ ബ്രാഹ്മണരുടെ കാൽ കഴുകിച്ച് ഊട്ട് നടപടിക്കെതിരെ ഹൈക്കോടതി കേസെടുത്തു. സംഭവം വിവാദമായതിന് പിന്നാലെയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് സ്വമേധയാ കേസെടുത്തത്.
പാപ പരിഹാരത്തിനായെന്ന പേരിലാണ് ക്ഷേത്രത്തിൽ ഈ വഴിപാട് നടത്തുന്നത്. 20000 രൂപയാണ് ഇതിന്റെ ചെലവ്. പന്ത്രണ്ട് ബ്രാഹ്മണരെ ഇരുത്തി ഇവരുടെ കാൽ കഴുകുന്നതാണ് വഴിപാട്. ഇത് വിവാദമായതോടെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ രംഗത്തുവന്നിരുന്നു. ഇത്തരം പ്രാകൃതമായ ആചാരങ്ങൾ ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു