ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില ഗുരുതരം; വെന്റിലേറ്ററിൽ തുടരുന്നു

0
41

ഗായിക ലതാ മങ്കേഷ്‌കറിന്റെ നില ​അതീവ ഗുരുതരം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ് ലതാ മങ്കേഷ്‌കർ. കഴിഞ്ഞ ജനുവരി എട്ടിനാണ് കോവിഡ് ബാധയെത്തുടർന്ന് ​ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കോവിഡിൽ നിന്നും മുക്തി നേടിയിരുന്നെങ്കിലും ന്യൂമോണിയ ബാധിച്ചതിനെത്തുടർന്ന്‌ ആരോഗ്യനില വഷളാകുകയായിരുന്നു.

ആരോഗ്യാവസ്ഥയിൽ കാര്യമായ പുരോഗതിയുണ്ടായതിനെ തുടർന്ന് രണ്ട് ദിവസം മുമ്പ് ലതാ മങ്കേഷ്‌കറിനെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. എന്നാൽ ഇന്ന്‌ വീണ്ടും ആരോഗ്യനില മോശമാകുകയായിരുന്നു.