എല്‍ജെഡി മുന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി ഷെയ്ഖ് പി ഹാരിസും സഹപ്രവര്‍ത്തകരും ഇന്ന് സിപിഐ എമ്മിലേക്ക്

0
116

എല്‍ജെഡി മുന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി ഷെയ്ഖ് പി ഹാരിസും സഹപ്രവര്‍ത്തകരും ഇനി സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും. ഷെയ്ഖ് പി ഹാരിസ് അടക്കം 14 പേരാണ് എൽജിഡിയിൽ നിന്നും രാജിവെച്ച് സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇവരെ വെള്ളിയാഴ്ച എകെജി സെന്ററില്‍ സ്വീകരിക്കും. എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാറിന്റെ നയങ്ങളോട് ഒത്തു പോവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രവര്‍ത്തകരുടെ രാജി. രാജിവച്ചശേഷം കോടിയേരി ബാലകൃഷ്ണനുമായി നേരത്തെ ഷെയ്ഖ് പി ഹാരിസ് കൂടിക്കാഴ്ച നടത്തിയിരുന്നു.