വാവ സുരേഷ് വെന്റിലേറ്ററില്‍ കഴിയുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

0
56

മൂർഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ ചികില്‍സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യമന്ത്രി വീണ ജോർജാണ് ബുധനാഴ്ച വൈകിട്ട് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ടി കെ ജയകുമാറിനോട് മന്ത്രി വീണാ ജോര്‍ജ് റിപ്പോർട്ട് തേടിയിട്ടുണ്ട്. വാവ സുരേഷ് വെന്റിലേറ്ററില്‍ കഴിയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ ചിലർ വിമർശനവുമായി രംഗത്തുവന്ന സാഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.