Wednesday
17 December 2025
29.8 C
Kerala
HomeKeralaദിലീപിന്റെ മുഴുവൻ ചാറ്റുകളും പുറത്തുവിടും: ബാലചന്ദ്രകുമാർ, തിരുവനന്തപുരത്തുനിന്നും വന്നയാൾ ആര്..?

ദിലീപിന്റെ മുഴുവൻ ചാറ്റുകളും പുറത്തുവിടും: ബാലചന്ദ്രകുമാർ, തിരുവനന്തപുരത്തുനിന്നും വന്നയാൾ ആര്..?

 

കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുമായി സംവിധായകൻ ബാലചന്ദ്രകുമാർ. ജാമ്യത്തിലിറങ്ങിയ ദിവസം സ്വർണം പണയം വെക്കാൻ സന്ദേശം അയച്ചത് ആർക്കാണെന്ന് ദിലീപ് വ്യക്തമാക്കണമെന്ന് ബാലചന്ദ്രകുമാർ ആവശ്യപ്പെട്ടു.

ദിലീപ് കോടതിയിൽ ഫോൺ ഹാജരാക്കാത്തപക്ഷം എല്ലാ ചാറ്റ് വിവരങ്ങളും താൻ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ദിലീപ്, സഹോദരൻ അനൂപ്, സൂരജ് എന്നിവരുമായുള്ള ചാറ്റും കോടതിയെ അറിയിക്കണം. ഫോണുകൾ കൃത്യമായി ഹാജരാക്കിയില്ലെങ്കിൽ താൻ വിവരങ്ങൾ കോടതിയിൽ കൈമാറും.
ദിലീപ് ജയിലിൽ കഴിയവേ വേങ്ങരയിലെ ഒരു രാഷ്ട്രീയ നേതാവിനെ സന്ദർശിച്ചിട്ടുണ്ട്. അനൂപും സുരാജുമാണ് ഈ രാഷ്ട്രീയനേതാവിനെ കാണാൻ പോയത്. ഇതിനൊക്കെ പിന്നിലുള്ള കള്ളക്കളികൾ അന്വേഷിക്കണം.

ദിലീപ് ജാമ്യത്തിലിറങ്ങിയശേഷം നിർമാതാവ് ടോമിച്ചൻ മുളകുപാടം ആലുവയിലെ വീട്ടിൽ ദിലീപുമായി കൂടിക്കാഴ്ച നടത്തി. അന്ന് ആലുവ അപലസിൽ ദിലീപ് എടുത്തുതന്ന മുറിയിലാണ് താൻ കഴിഞ്ഞതെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി.

RELATED ARTICLES

Most Popular

Recent Comments