Wednesday
17 December 2025
25.8 C
Kerala
HomeKeralaവ്യാജവാർത്ത; ലീഗ് മുഖപത്രം ചന്ദ്രികയെയും മീഡിയാവണ്ണിനെയും തള്ളി സമസ്‌ത

വ്യാജവാർത്ത; ലീഗ് മുഖപത്രം ചന്ദ്രികയെയും മീഡിയാവണ്ണിനെയും തള്ളി സമസ്‌ത

മുസ്ലിംലീഗ് മുഖപത്രം ചന്ദ്രികയും ജമാഅത്തെ ഇസ്ലാമി ചാനൽ മീഡിയാവണ്ണും നൽകുന്ന വ്യാജവാർത്തകളെ കരുതിയിരിക്കണമെന്ന് സമസ്‌ത. കോഴിക്കോട്ട് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം) കേന്ദ്ര മുശാവറ ചേർന്നുകൊണ്ടിരിക്കെ ചന്ദ്രികയും മീഡിയ വന്നും നൽകിയത് വ്യാജവാർത്തകളാണ്. ഇല്ലാത്ത കാര്യങ്ങൾ വലിയ തോതിൽ ചിലർ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വാർത്ത വാസ്‌ത‌വ വിരുദ്ധമാണെന്നും പ്രവർത്തകർ വഞ്ചിതരാകരുതെന്നുമായിരുന്നു ചന്ദ്രിക, മീഡിയാവൺ എന്നിവയെ പേരെടുത്ത് പറഞ്ഞ് സമസ്ത വാർത്താക്കുറിപ്പിറക്കി. ചന്ദ്രികയും ജമാഅത്തെ ഇസ്ലാമി ചാനൽ മീഡിയാവണ്ണും നൽകിയ വ്യാജവാർത്തയെ സമസ്‌ത വിമർശിക്കുകയും ചെയ്തു.
സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം) കേന്ദ്ര മുശാവറ യെക്കുറിച്ചായിരുന്നു വാർത്ത എന്ന പേരിൽ പെരുംകള്ളം പ്രചരിപ്പിച്ചത്. മുശാവറയിൽ ജിഫ്രി തങ്ങൾ ഒറ്റപ്പെട്ടു, കൂടിയാലോചിക്കാതെ നിലപാട് പ്രഖ്യാപിച്ചതിൽ എതിർപ്പ് എന്നിങ്ങനെയായിരുന്നു വ്യാജവാർത്തകൾ. മീഡിയാവണ്ണാണ് ആദ്യം വാർത്ത കൊടുത്തത്. ലീഗുമായി യോജിച്ച് പോകാൻ തീരുമാനിച്ചെന്ന് ബ്രേക്കിംഗ് ന്യൂസും നൽകി. മൗദൂദി ചാനലിന്റെ കള്ളവാർത്ത ഏറ്റുപിടിച്ച് ലീഗ് പത്രം ഉടൻ ഓൺലൈനിൽ നൽകി. എന്നാൽ ഇതിനെ തള്ളി സമസ്‌ത നേതൃത്വം വാർത്താക്കുറിപ്പിറക്കി. വാർത്ത വാസ്‌ത‌വ വിരുദ്ധമാണെന്നും പ്രവർത്തകർ വഞ്ചിതരാകരുതെന്നുമായിരുന്നു ചന്ദ്രിക, മീഡിയാവൺ പേരെടുത്തു പറഞ്ഞ ഉള്ള കുറിപ്പ്. കള്ളം പൊളിഞ്ഞതോടെ ഇവർ വാർത്ത മുക്കുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments