ഡ​ല്‍​ഹി​യി​ല്‍ ഒ​മി​ക്രോ​ണ്‍ സ​മൂ​ഹ​വ്യാ​പ​നം സ്ഥി​രീ​ക​രി​ച്ചു

0
96

ഡൽഹിയിൽ ഒ​മി​ക്രോ​ണ്‍ സ​മൂ​ഹ​വ്യാ​പ​നം സ്ഥി​രീ​ക​രി​ച്ചു. ഡി​സം​ബ​ര്‍ 12 മു​ത​ല്‍ ഡ​ല്‍​ഹി​യി​ല്‍ പരിശോധനക്ക് വിധേയമാക്കുന്ന സാമ്പിളുകളിൽ 50 ശ​ത​മാ​ന​വും കോ​വി​ഡ് പോസിറ്റീവാണെന്ന് ആരോഗ്യവൃത്തങ്ങളെ ഉദ്ധരിച്ച് എൻ ഡി ടി വി റിപ്പോർട്ട് ചെയ്തു. യാ​ത്രാ പ​ശ്ചാ​ത്ത​ലം ഇ​ല്ലാ​ത്ത​വ​ര്‍​ക്കും ഡല്‍ഹിയില്‍ ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 1313 പേ​ര്‍​ക്കാ​ണ്. ഏ​ഴ് മാ​സ​ത്തി​നി​ടെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്. ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് വ​ര്‍​ധി​ച്ച​തോ​ടെ സ​ര്‍​ക്കാ​ര്‍ സി​നി​മ തീ​യ​റ്റ​റു​ക​ളും സ്കൂ​ളു​ക​ളും താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​രു​ന്നു.
ഡൽഹിക്ക് പിന്നാലെ മുംബൈയിലാണ് കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം മുംബൈയിൽ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്.