എസ് ഡി പി ഐക്കാരെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചുവെന്ന ആരോപണം തെളിയിക്കാൻ നേതാക്കളെ വെല്ലുവിളിച്ച് എഡിജിപി വിജയ് സാഖറെ. ജയ് ശ്രീറാം വിളിപ്പിച്ചു എന്ന് തെളിയിച്ചാല്‍ ജോലി രാജിവെക്കുമെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു.
കൊലപാതക കേസില്‍ അറസ്റ്റിലായ പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നും ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കെട്ടിത്തൂക്കുമെന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് എസ് ഡി പി ഐ നേതാവ് അഷ്റഫ് മൗലവി ആരോപിച്ചത്.