കണ്ണൂരില്‍ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്ന ഭർത്താവ് പിടിയിൽ. പാനൂർ പുല്ലൂക്കരയിൽ പടിക്കൽ കൂലോത്ത് രതിയാണ് (57) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മോഹനനെ പൊലീസ് പിടികൂടി. കാരണം വ്യക്തമായിട്ടില്ല. മോഹനനെ ചോദ്യം ചെയ്തുവരികയാണെന്നും അതിനുശേഷമേ കാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.