കർണാടകയിൽ സിപിഐ എം ഉത്തര കന്നഡ ജില്ലാ സെക്രട്ടറിയായി സഖാവ് യമുന ഗാവോങ്കാറിനെ തെരഞ്ഞെടുത്തു. ഇതോടെ സംസ്ഥാനത്ത് നാല് ജില്ലകളിൽ പാർടിയെ നയിക്കുന്ന ചുമതല വനിതകൾക്കായി.
ഡിസംബർ 17ന് ആരംഭിച്ച് ഇന്ന് അവസാനിച്ച സമ്മേളനത്തിലാണ് സഖാവ് യമുനയെ ജില്ലാസെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇതിന് മുൻപ് 2015-18 കാലത്തും സഖാവ് യമുന പാർടി ജില്ലാ സെക്രട്ടറി പദം വഹിച്ചിട്ടുണ്ട്.
ഗുൽബർഗ ജില്ലാസെക്രട്ടറിയായി സഖാവ് നീലയും ബീദർ ജില്ലാ ഓർഗനൈസിങ്ങ് കമ്മിറ്റി സെക്രട്ടറിയായി സഖാവ് അംബുബായ് മാലഗെയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവിൽ സിപിഐ എം ദാവങ്കര ജില്ലാ ഓർഗനൈസിങ്ങ് സെക്രട്ടറിയും വനിതയാണ്, സഖാവ് രേണുകാമ്മ.