മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബോട്ടിന് കടലിൽ വെച്ച് തീ പിടിച്ചു. തീയണക്കാനുള്ള പരിശ്രമങ്ങൾ ഫലം കാണാതെവന്നതോടെ തെഴിലാളികൾ കടലിൽ ചാടി രക്ഷപ്പെട്ടു. അഴിക്കലിലാണ് സംഭവം. നീണ്ടകര സ്വദേശി അഗസ്റ്റിന്‍റെ വേളാങ്കണ്ണി മാതാവ് എന്ന ബോട്ടാണ് കടലില്‍ വച്ച് കത്തിനശിച്ചത്.
ചായ വെക്കുന്നതിനിടെ ഗ്യാസ് സിലിണ്ടറിന് തീപിടിക്കുകയായിരുന്നു. പിന്നാലെ ഡീസല്‍ ടാങ്കിലേക്ക് തീപടര്‍ന്നു. തീ കെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ തൊഴിലാളികൾ കടലിലേക്ക് ചാടി. ബോട്ട് പൂര്‍ണമായി കത്തി നശിച്ചു. തീ അണക്കാനുള്ള ശ്രമം പരാജയപെട്ടതോടെ ബോട്ടിലുണ്ടായിരുന്ന ഒമ്ബത് തൊഴിലാളികളും കടലിലേക്ക് ചാടി.
മറ്റു വള്ളക്കാരാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെ മത്സ്യ ബന്ധന തുറമുഖത്തിനു സമീപം തീരത്തു നിന്നു 70 മീറ്റര്‍ അകലെയാണ് അപകടം നടന്നത്. മത്സ്യ ബന്ധനം കഴിഞ്ഞു അഴീക്കലിലേക്ക് വരികയായിരുന്നു.