Wednesday
17 December 2025
26.8 C
Kerala
HomeKeralaവിദ്യാശ്രീ പദ്ധതി വഴി വിദ്യാർഥികൾക്ക് ലാപ്ടോപ്പ് , ഉദ്‌ഘാടനം നാളെ

വിദ്യാശ്രീ പദ്ധതി വഴി വിദ്യാർഥികൾക്ക് ലാപ്ടോപ്പ് , ഉദ്‌ഘാടനം നാളെ

സംസ്ഥനത്ത് വിദ്യാർഥികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ലാപ്‌ടോപ്‌ വിതരണ പദ്ധതിയായ വിദ്യാശ്രീ പദ്ധതി സംസ്ഥാനതല ഉദ്‌ഘാടനം വെള്ളിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.

അഞ്ചുലക്ഷം വിദ്യാർഥികൾക്ക്‌ സൗജന്യ നിരക്കിൽ ലാപ്‌ടോപ്‌ നൽകുകയാണ്‌ ലക്ഷ്യം. ആദ്യഘട്ടത്തിൽ കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പായ കൊക്കോണിക്‌സാണ്‌ വിതരണം ചെയ്യുക. 14 ജില്ലയിലായി 200 പേർക്ക്‌ ഉദ്‌ഘാടന ദിവസം ലാപ്‌ടോപ്‌ നൽകും.

കെഎസ്‌എഫ്‌ഇയുടെ സഹകരണത്തോടെ കുടുംബശ്രീ വഴിയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. മാസം 500 രൂപ വീതം 30 മാസം പണം അടയ്‌ക്കണം. മാസത്തവണ മുടങ്ങാതെ അടയ്‌ക്കുന്നവർക്ക്‌ ഇളവും നൽകും. ആദ്യ മൂന്നുമാസം പണമടച്ചാൽ ലാപ്‌ടോപ്‌ ലഭിക്കും. 1,44,000 പേരാണ്‌ ഇതുവരെ പദ്ധതിയിൽ ചേർന്നത്‌. ഇതിൽ 1,23,000 പേർ ലാപ്‌ടോപ്‌ വാങ്ങാൻ താൽപ്പര്യം അറിയിച്ചിട്ടുണ്ട്‌.

18,000 രൂപ വരെയാണ്‌ ലാപ്‌ടോപ്പിന്റെ വില. കൊക്കോണിക്‌സാണ്‌ ഏറ്റവും കുറഞ്ഞ തുകയ്‌ക്ക്‌ ലാപ്‌ടോപ്‌ നൽകുന്നത്‌–- 14,990 രൂപ. ലെനോവ (18,000 രൂപ), എച്ച്‌പി (17,990), ഏസർ (17,883) എന്നീ കമ്പനികളുടെ ലാപ്‌ടോപ്പുമുണ്ട്‌. 15,000ൽ കൂടുതലുള്ളവയ്‌ക്ക്‌ അധികതുക അടയ്‌ക്കണം. മൂന്നു വർഷത്തെ വാറന്റിയും ലഭിക്കും.

RELATED ARTICLES

Most Popular

Recent Comments