പതിനൊന്നാം ദിനവും ഇന്ധനവിലകൂട്ടി കേന്ദ്രത്തിന്റെ കൊള്ളയടി

0
29

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ പതിനൊന്നാം ദിവസമാണ് സംസ്ഥാനത്ത് ഇന്ധനനവില കൂടുന്നത് .

ഇതോടെ തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 91.76 രൂപയും ഡീസൽവില 86.26 രൂപയുമായി. കൊച്ചിയിൽ പെട്രോളിന്‌ 90.04രൂപയും , ഡീസലിന്‌ 84.65 രൂപയും കോഴിക്കോട്‌ പെട്രോളിന്‌ 90.34രൂപയും , ഡീസലിന്‌ 84.90 രൂപയുംമാണ്‌ വില.

പത്തു ദിവസത്തിനുള്ളിൽ പെട്രോളിന്‌ 2.98 രൂപയും ഡീസലിന്‌ 3.30 രൂപയുമാണ്‌ കൂട്ടിയത്‌. ഒരു മാസത്തിനുള്ളിൽ പെട്രോളിന്‌ 5.03രൂപയും ഡീസലിന്‌ 5.53 രൂപയുമാണ്‌ കൂട്ടിയത്‌. പാചകവാതകത്തിന്‌ കഴിഞ്ഞ ആഴ്‌ച 50 രൂപയും കൂട്ടിയിരുന്നു.