കുറുവയിൽ യുവാവിനെ കുത്തി കൊന്നു

0
149

മങ്കട കുറുവയിൽ യുവാവിനെ കുത്തി കൊന്നു. കുറുവ വറ്റലൂർ ലണ്ടൻ പടിയിലെ തുളുവത്ത് ജാഫറാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ച 5 മണിയോടെ ചെറുപുഴയിലാണ് കുത്തേറ്റ നിലയിൽ ജാഫറിനെ കണ്ടത്.

മങ്കട പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ആശുപത്രിയിലേക്ക്‌ മാറ്റി. സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.