കണ്ണൂരിൽ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

0
91

കണ്ണൂർ ചെറുവാഞ്ചേരിയിൽ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയും ഡി വൈ ഫ് ഐ ചെറുവാഞ്ചേരി മേഖലാ ട്രഷററുമായ സ. അമൽ കുറ്റ്യന്റെ വീടിനു നേരെ ബോബാക്രമണം. ഇന്ന് പുർച്ചെ 2 മണിയോടെയായിരുന്നു അക്രമം. ബോംബേറിൽ അമലിന്‍റെ വീടിന്‍റെ ചില്ല് ​തകർന്നു.പൂർണഗർഭിണിയായ സഹോദര ഭാര്യ കിടന്നുറങ്ങുകയായിരുന്ന റൂമിനു നേരെയാണ് ബോംബെറിഞ്ഞത്. പ്രദേശത്ത് നേരത്തെ പാർട്ടിയുടെ കൊടിതോരണങ്ങൾ തകർത്തതിന് സിപിഎം കോൺഗ്രസ് സംഘർഷം നിലനിന്നിരുന്നു. സംഭവത്തിൽ കണ്ണപുരം പൊലീസ് അന്വേഷണം തുടങ്ങി.